ഉപജില്ലാ കായികമേളയില്‍ ആശ്രമം സ്‌കൂളിന് അഭിമാനകരമായ നേട്ടം
വൈക്കം: പാലായില്‍ നടന്ന വൈക്കം ഉപജില്ലാ കായികമേളയില്‍ മികവുറ്റ പ്രകടനത്തോടെ വിവിധ ഇനങ്ങളില്‍ ട്രോഫികള്‍ നേടിയ വൈക്കം ആശ്രമം സ്‌കൂളിലെ കായികതാരങ്ങളെ അധ്യാപക - രക്ഷകര്‍ത്ത സമിതി യോഗം ആദരിച്ചു. കരാട്ടയില്‍ സ്വര്‍ണ്ണ മെഡലും, ക്രക്കറ്റില്‍ ഫസ്റ്റ് റണ്ണറപ്പും, നീന്തലില്‍ രണ്ടാം സ്ഥാനവും കുട്ടികള്‍ സ്വന്തമാക്കി, കൂടാതെ ബാറ്റ്മിന്റന്‍ മത്സരങ്ങളിലും, വോളിബോള്‍ മത്സരത്തിലും മികച്ച പ്രകടനത്തോടെ ജേതാക്കളായി. ഉപജില്ല കായികമേളയിൽ അഭിമാനകരമായ വിജയങ്ങളാണ് സ്‌കൂള്‍ താരങ്ങള്‍ കൊയ്‌തെടുത്തത്. സ്‌കൂള്‍ അങ്കണത്തിൽ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ വിനു മോഹന്‍, കായിക അധൃാപകന്‍ അതുല്‍ സജിമോനും വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി. ബ്രിജിലാല്‍, പ്രിന്‍സിപ്പാള്‍ വിനു മോഹന്‍, പ്രഥാനാധ്യാപിക പ്രിയ ഭാസ്‌കര്‍, അധ്യാപക പ്രതിനിധികളായ എസ്.ആര്‍. ശശികല, സാബു കോക്കാട്ട്, ആര്‍. ജെഫിന്‍, കവിത ബോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.