|
Loading Weather...
Follow Us:
BREAKING

ഉത്സവത്തിനെത്തിയ രണ്ട് വിദ്യാർഥികൾക്ക് കുത്തേറ്റു

ഉത്സവത്തിനെത്തിയ  രണ്ട് വിദ്യാർഥികൾക്ക് കുത്തേറ്റു

മറവന്തുരുത്ത്: പേരേപ്പറമ്പ് ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ വിദ്യാർഥികളായ രണ്ട് പേർക്ക് കുത്തേറ്റു. സഹോദരൻമാർ തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇടവട്ടം സ്വദേശി 45 കാരനായ സുരേഷിനെ തലയോലപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ്റെ മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. സഹോദരൻ്റെ മകനും സുഹൃത്തുക്കളുമായി ഉത്സവത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. സുരേഷ് സഹോദരപുത്രനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സുഹൃത്തായ മൊറ്റാരു 15 കാരനും കുത്തേറ്റത്. കുത്തേറ്റ രണ്ട് പേരും ചികിൽസയിലാണ്.