|
Loading Weather...
Follow Us:
BREAKING

വാർഷിക പൊതുയോഗം നടത്തി

വാർഷിക പൊതുയോഗം നടത്തി
വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക് 2024-25 വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ് കെ.വി. പവിത്രൻ പ്രസംഗിക്കുന്നു

വൈക്കം: വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക് 2024-25 വാർഷിക പൊതുയോഗം നടത്തി. ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ് കെ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി അർജുൻ കെ.സുകു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സേവനത്തിൻ്റെ 54 വർഷങ്ങൾ പിന്നിടുന്ന ടൗൺ സർവീസ് സഹകരണ ബാങ്ക് കുറഞ്ഞ നിരക്കിൽ രോഗനിർണയത്തിനായി ലാബോറട്ടറിയടക്കമുള്ള സംരംഭങ്ങൾ ആരംഭിച്ച് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. യോഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് എം.കെ. കേശവൻ സ്മാരക ക്യാഷ് അവാർഡ് നൽകി. വൈസ് പ്രസിഡൻ്റ് എം. വിജയൻ, ബോർഡ് മെമ്പർമാരായ പി. ശശിധരൻ, വി. സുകുമാരൻ, വിജയമ്മ പ്രകാശൻ, ടി.വി. മനോജ്, കെ. രമേശൻ, അജിത്ത് വർമ്മ, കെ.ടി. രാംകുമാർ, കെ.പി. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.