|
Loading Weather...
Follow Us:
BREAKING

വാർഷിക പൊതുയോഗം നടത്തി

വാർഷിക പൊതുയോഗം നടത്തി
കൊതവറ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മൊമൻ്റോയും പ്രസിഡൻറ് പി.എം. സേവ്യർ നൽകുന്നു

വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി. ബാങ്ക് ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡൻ്റ് പി.എം. സേവ്യർ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ടും കണക്കും അഡീഷണൽ ബജറ്റും സെക്രട്ടറി വി.എസ്. അനിൽകുമാർ അവതരിപ്പിച്ചു. യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 56 വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മൊമൻ്റോയും വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻ്റ് എം.ജി. ജയൻ, ഭരണസമിതി അംഗങ്ങളായ കെ. ബിനുമോൻ, സി.ടി. ഗംഗാധരൻ നായർ, വി.എം. അനിയപ്പൻ, ജോഷി ജോസഫ്, കെ.വി.പ്രകാശൻ, ശ്രീദേവിസന്തോഷ്, ബീന മുരുകാനന്ദൻ, കുര്യാക്കോസ്ദാസ് തുടങ്ങിയവർ സംബന്ധിച്ചു.