വാര്‍ഷിക പൊതുയോഗം
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത ഉദ്ഘാടനം ചെയ്തു. മിനി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സംഘം പ്രസിഡന്റ് ഡോ.എം.എസ്. ആരതി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത ജി. നായര്‍, ഡോ.എന്‍. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ സംഘാംഗം ഡോ. കെ.എം. ബേബി സ്മിതയുടെ മകള്‍ വി.എസ്. ശ്രീഷയെ ചടങ്ങില്‍ അനുമോദിച്ചു.