Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വാട്ടർ എ.ടി.എം സ്ഥാപിച്ചു

വാട്ടർ എ.ടി.എം സ്ഥാപിച്ചു
വൈക്കം താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ടീന ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് ഹോസ്പിറ്റലിൽ വൈക്കം ലേക്ക് സിറ്റി റോട്ടറി ക്ലബ് വാട്ടർ എ.ടി.എം സ്ഥാപിച്ചു. ദിവസേന ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടിവെള്ളം ലഭ്യമാക്കാനാണ് വൈക്കം ലേക്ക്സിറ്റി റോട്ടറി ക്ലബ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. അഞ്ചു രൂപ നാണയം എ.ടി.എമ്മിൽ നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളം ലഭിക്കും.

0:00
/1:19

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വൈക്കം ലേക് സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റൊട്ടേറിയൻ ശ്രീഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറിക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ടീന ആന്റണി വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ട്വിങ്കിൾ, ആർ.എം.ഒ ഡോക്ടർ ബിജു ഫിലിപ്പ്, അസിസ്റ്റന്റ് ഗവർണർ ജെയിംസ് പാലക്കാരൻ, സെക്രട്ടറി റാണി ജോസഫ്, പ്രോജക്ട് ചെയർപേഴ്സൺ മിനി ജോണി, എക്സിക്യൂട്ടീവ് സെക്രട്ടറി ജോണി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റോട്ടറി ക്ലബ്ബ് അംഗങ്ങളായ റൊട്ടേറിയൻമാരായ ജോസഫ് ലൂക്കോസ്, ജോൺ ജോസഫ്, ബാബു സെബാസ്റ്റ്യൻ, സെവി മാത്യു,ഡാല്‍ പോൾ, ടിമി ഡാൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് വാട്ടർ എ.ടി.എം തുറന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും