വാവനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് പരിക്കേറ്റു

തലയോലപ്പറമ്പ്: കാറും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മണിയംകുന്ന് കുരിശ് പള്ളിക്ക് സമീപം രാവിലെയാണ് അപകടം. മണിയംകുന്ന് സ്വദേശി അജോ മാത്യൂ (19) വിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.