Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

വൈക്കം അർബൻ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം

വൈക്കം അർബൻ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം

വൈക്കം: വൈക്കം അർബൻ സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമാവുന്നു.

0:00
/1:50

ഞായറാഴ്ച ശതാബ്ദി മന്ദിര നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും നടക്കും. 1926ൽ കെട്ട് തെങ്ങ് സംഘം ആയി പ്രവർത്തനമാരംഭിച്ച് 1980 ലാണ് വൈക്കം അർബൻ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ആയി മാറിയത്. സംഘത്തിൻ്റെ ആദ്യ പ്രസിഡന്റായിരുന്ന തെക്കേടത്ത് കെ.വി. നാരായണപിള്ളയുടെ സ്മാരകമായാണ് ശതാബ്ദി മന്ദിരം നിർമ്മിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്കാണ് ഞായറാഴ്ച തുടക്കം കുറിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശതാബ്ദി ആഘോഷ സമ്മേളനം ജസ്റ്റിസ് എസ്. മനു ഉദ്ഘാടനം ചെയ്യും. ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം കണ്ണൻ ഗോപിനാഥ് ഐ.എ.എസ് നിർവഹിക്കും. സെൻറർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ മേരി ജോർജ് മുഖ്യ'പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ടി.സി വിനോദ്, ജോയിൻറ് ഡയറക്ടർ ജയമ്മ പോൾ, അസിസ്റ്റൻറ് ഡയറക്ടർ ഡി.എസ്.പ്രിയ തുടങ്ങിയവർ പങ്കെടുക്കും. ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ക്യാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള പദ്ധതി, കുട്ടികൾക്ക് ചിത്രരചന മത്സരം, സഹകരണ മേഖലയെ പറ്റി ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയുള്ള സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ബാങ്ക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് പ്രസിഡൻ്റ് വി.എസ്. കുമാർ, വൈസ് ചെയർമാൻ ബി. അനിൽകുമാർ, മാനേജിങ് ഡയറക്ടർ വി. സുരേഷ്, ജനറൽ മാനേജർ വി. ജയലക്ഷമി എന്നിവരെ കൂടാതെ ഭരണസമിതി അംഗങ്ങളായ എൻ.സി. തോമസ്, ഷഡാനനൻ നായർ, ബി. ജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും