Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വൈക്കം അര്‍ബ്ബന്‍ സഹകരണ ബാങ്ക് സില്‍വര്‍ ജൂബിലി ആഘോഷിച്ചു: സഹായ പദ്ധതികള്‍ വിതരണം ചെയ്തു

വൈക്കം അര്‍ബ്ബന്‍ സഹകരണ ബാങ്ക് സില്‍വര്‍ ജൂബിലി ആഘോഷിച്ചു: സഹായ പദ്ധതികള്‍ വിതരണം ചെയ്തു
വൈക്കം അര്‍ബ്ബന്‍ 1011-ാം നമ്പര്‍ സഹകരണ സംഘത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജനങ്ങളുടെ സഹകരണമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തിയെന്നും ആ കാഴ്ചപ്പാട് എക്കാലവും കാത്തുസൂക്ഷിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ പറഞ്ഞു. വൈക്കം അര്‍ബ്ബന്‍ 1011-ാം നമ്പര്‍ സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം ഹാളിൽ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എം.പി. സെന്‍ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച സംഘം ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.സി. വിനോദും ചികിത്സാ സഹായവിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.ആര്‍. മിനിയും, പഠന സഹായവിതരണം അസിസ്റ്റന്റ് ഡയറക്ടര്‍ സി.എസ്. പ്രിയയും നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സോണി സണ്ണി, സജില്‍ കുര്യാക്കോസ്, രാജേഷ് പി. മോഹന്‍, ലൈല ചെല്ലപ്പന്‍, സംഘം വൈസ് പ്രസിഡന്റ് ടി.എസ്. അനില്‍ കുമാര്‍, സംഘം സെക്രട്ടറി വി.കെ. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും