വൈക്കം മഹാദേവ ക്ഷേത്ര കലാമണ്ഡപത്തിലേക്ക് കസേരകൾ സമർപ്പിച്ചു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 2023 - 25 ലെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 200 കസേരകൾ സമർപ്പിച്ചു. ചില ഭക്തജനങ്ങളുടെ സഹകരണത്തോടെ കലാമണ്ഡപം ഓഡിറ്റോറിയത്തിൻ്റെ ആവശ്യത്തിലേക്കാണ് കസേരകൾ നൽകിയത്. സമർപ്പണ ചടങ്ങ് അസിസ്റ്റൻ്റ് കമ്മീഷണർ സി.എസ്. പ്രവീൺ കുമാർ ദീപം തെളിയിച്ച് നിർവ്വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണു, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.