Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വൈക്കം നഗരസഭ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വൈക്കം നഗരസഭ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
റിപ്പബ്ലിക്ക് ദിനത്തിൽ നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തൽ ദേശീയ പതാക ഉയർത്തുന്നു

വൈക്കം: നഗരത്തിലെ 12 സ്കൂളുകളിൽ നിന്നും വാദ്യമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടെയും, സ്കൗട്ട്, എൻ.സി.സി, സ്റ്റുഡൻ്റ്സ് പോലീസ്, എൻ.എസ്.എസ്, കലാകായിക പ്രതിഭകൾ, തുടങ്ങിയവരുടെ അകമ്പടിയോടെ എത്തിയ വിദ്യാർത്ഥികളും, അധ്യാപകരും, നഗരസഭാ കൗൺസിലർമാരും, പൊതുജനങ്ങളും ചേർന്ന് വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിൻ്റയും മഹാത്മജിയുടെ പാദസ്പർശമേറ്റ ബോട്ടു ജെട്ടിയുടെയും മുന്നിലൂടെ സാംസ്കാരിക ഘോഷയാത്ര ഗൗസ്റ്റ് ഹൗസ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു. തുടർന്ന് ഘോഷയാത്രയുടെ സമാപന സമ്മേളനത്തിനു മുന്നോടിയായി വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തൽ ദേശീയ പതാക ഉയർത്തി. നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം
 ചെയർമാർ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നാനാജാതി മതത്തിൽപെട്ട നമുക്കൊരുമിച്ച് കൂടാനും ആഘോഷിക്കാനും അവസരം നൽകുന്നത് ഭരണഘടനയാണ്. ഈ കാലഘട്ടത്തിൽ ഇൻഡ്യയുടെ മഹത്തായ ഭരണഘടനയെ സംരക്ഷിക്കാൻ നാമോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചെയർപേഴ്സൺ
സൗദാമിനി അഭിലാഷ് സ്വാഗതവും സ്റ്റാൻ്റിംഗ് ചെയർമാൻമാരായ രാജശേഖരൻ, കെ.ബി ഗിരിജാകുമാരി, സോണി സണ്ണി, ഗീതാ പുരുഷൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും