വൈക്കം പത്മനാഭ പിള്ളയുടെ ഫോട്ടോ അനാചാദനം നാളെ
വൈക്കം: തിരുവിതാംകൂറിന്റെ നായർ സേനാപതിയായ ധീരദേശാഭിമാനി വൈക്കം പത്മനാഭപിള്ളയോടുള്ള സ്മരണാർത്ഥം ഫോട്ടോ അനാച്ഛാദനം ചെയ്യുന്നു. വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിലാണ് ഫോട്ടോ അനാച്ഛാദനം ചെയ്യുന്നത്. നാളെ വൈകിട്ട് 3.30നാണ് ചടങ്ങ്. വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് നിർവഹിക്കും. എൻ.എസ്.എസ്. യൂണിയൻ ഓഫിസിനോട് ചേർന്നുള്ള ഹാളിൽ നടക്കുന്ന ചടങ്ങിന് യൂണിയൻ വൈസ്പ്രസിഡന്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിക്കും. പ്രതിനിധിസഭാഗം എസ്. മധു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എൻ. മധു, യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, വനിതാ യൂണിയൻ പ്രസിഡന്റ് കെ. ജയലക്ഷ്മി, വൈക്കം ടൗൺ മേഖല ചെയർമാൻ ബി. ജയകുമാർ, വൈസ് ചെയർമാൻ എസ്. ഹരിദാസൻ നായർ, ട്രഷറർ സി. ശ്രീഹർഷൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
Comments ()