|
Loading Weather...
Follow Us:
BREAKING

വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘത്തിന് മികച്ച പ്രവർത്തനത്തിന് അവാർഡ്

വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘത്തിന് മികച്ച പ്രവർത്തനത്തിന് അവാർഡ്
ഹൗസിംഗ് സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാനതല അവാർഡ് ഫെഡറേഷൻ പ്രസിഡന്റ് കെ.സി. അബുവിൽ നിന്നും വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘം പ്രസിഡൻറ് എസ്. ജയപ്രകാശ്, സെക്രട്ടറി ഝാൻസി വാസവൻ എന്നിവർ ഏറ്റുവാങ്ങുന്നു

വൈക്കം: സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷൻ ഏർപ്പെടുത്തിയ നിക്ഷേപ സാമ്പത്തിക സമാഹരണ ഇടപാടുകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള ഹൗസിംഗ് സംഘങ്ങൾക്കുള്ള സംസ്ഥാനതല അവാർഡിന് വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘം അർഹരായി. എറണാകുളത്ത് വച്ച് നടന്ന കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷന്റെ യോഗത്തിൽ പ്രസിഡന്റ് കെ.സി. അബുവിൽ നിന്ന് സംഘം പ്രസിഡന്റ് എസ്. ജയപ്രകാശും സെക്രട്ടറി ഝാൻസി വാസവനും  ചേർന്ന്  അവാർഡ് ഏറ്റുവാങ്ങി. യോഗത്തിൽ വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ,  മാനേജിങ് ഡയറക്ടർ. കെ.ടി.കെ. രാധാകൃഷ്ണൻ, ഫെഡറേഷൻ ഡയറക്ടർമാരായ വി.എ. കരിം, ഇക്ബാൽ വലിയവീട്ടിൽ, എ. സുകുമാരൻ നായർ, കെ.എസ്. മുഹമ്മദ് ഇക്ബാൽ, കെ.വി. സുധാകരൻ, ജെ. അലോഷ്യസ്, പി.ഇ. ജോസ്, കെ.എ. നവാസ്, പി.ഐ. ലാസർ, തറയിൽ കരുണാകരൻ, എ. പ്രഭാകരൻ, കെ. സുശീല, ലിസി യാക്കോബ്, ചന്ദ്രിക. എസ് എന്നിവർ പ്രസംഗിച്ചു.