വൈക്കം സത്യാഗ്രഹം നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല്: അഡ്വ.വി.പി. സജീന്ദ്രൻ

വൈക്കം: പിന്നോക്കക്കാർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹം കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് അഡ്വ.വി.പി. സജീന്ദ്രൻ എക്സ് എം.എൽ.എ പറഞ്ഞു. വൈക്കം ലയൺസ് ക്ലബ്ബ് ഹാളിൽ സേവന സംഘടനയായ ആശ്രയയുടെ 4-ാമത് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ആശ്രയ ചെയർമാൻ പി.കെ. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. കെ.ഷഡാനനൻ നായർ, ജീവകാരുണ്യ പ്രവർത്തകൻ ബാബു കേശവൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ലഹരിക്കെതിരെ എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ വി. ജയരാജ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ ശ്രദ്ധേയമായി. വിവിധ മൽസര വിജയികൾക്കുള്ള പുരസ്കാരം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് വിതരണം ചെയ്തു. എം.കെ. ഷിബു, അഡ്വ.എ. സനീഷ്കുമാർ, പി.വി. പ്രസാദ്, കെ.ആർ. ഷൈല കുമാർ, അക്കരപ്പാടം ശശി, ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, പി.വി. ഷാജി, വി. അനൂപ്, സന്തോഷ് ചക്കനാടൻ, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ, എം.വി. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.