|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് കുളത്തിൽ വീണ് ബീഹാർ സ്വദേശിയായ അഞ്ച് വയസുകാരൻ മുങ്ങി മരിച്ചു

വൈക്കത്ത് കുളത്തിൽ വീണ് ബീഹാർ സ്വദേശിയായ അഞ്ച് വയസുകാരൻ മുങ്ങി മരിച്ചു

വൈക്കം: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് ബീഹാർ സ്വദേശിയായ അഞ്ച് വയസുകാരൻ മുങ്ങി മരിച്ചു. വൈക്കം ഉദയനാപുരം ഇരുമ്പുഴിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശിയായ അബ്ദുൾ ഗഫാറിൻ്റെ മകൻ ഇരുമ്പുഴിക്കര എൽ.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ അഹ്സൻ റാസ (5) ആണ് മരിച്ചത്. ഇരുമ്പൂഴിക്കരയിലുള്ള ആറാട്ടുകുളത്തിൽ ബുധനാഴ്ച രാവിലെ 11.30 ഓടെ ആണ് അപകടം. അന്യസംസ്ഥാനക്കാരായ മറ്റ് മൂന്ന്  കുട്ടികളോടൊപ്പം കളിക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് സമീപവാസികളും മറ്റും ഓടിയെത്തി മുങ്ങിയെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം വലിയ കവലയിൽ മുറുക്കാൻ വ്യാപാരം നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ.