Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

വൈക്കത്ത് നാളെ ബി.ജെ.പി റാലിയും പൊതുസമ്മേളനവും

വൈക്കത്ത് നാളെ ബി.ജെ.പി റാലിയും പൊതുസമ്മേളനവും

വൈക്കം: വൈക്കത്ത് നാളെ നടക്കുന്ന ബി.ജെ.പി റാലിയും പൊതുസമ്മേളനവും സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് വൈക്കം വടക്കേ നടയിലെ ദേവസ്വം ഗ്രൗണ്ടിൽ നിന്നും ആരംഭിയ്ക്കുന്ന മഹാറാലി വൈക്കം ബോട്ട് ജട്ടി മൈതാനിയിൽ സമാപിക്കും.

0:00
/1:28

തുർന്ന് നടക്കുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നെത്തുന്ന നൂറിലധികം പ്രവർത്തകരെ ബി.ജെ.പിയിലേക്ക് സ്വീകരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എം.കെ. മഹേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. വൈക്കം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ കർണാടക ബി.ജെ.പി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ദേശീയ വനിതാ കമ്മീഷൻ മുൻ അംഗവുമായ ശ്യാമള എസ്. കുന്തർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് ലേഖ അശോകൻ, ജനറൽ സെക്രട്ടറിമാരായ പ്രിജു കെ ശശി, വി.ഡി. സരസൻ എന്നിവരും പങ്കെടുത്തു. നാളെ നടക്കുന്ന സമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എംകെ. മഹേഷ് അധ്യക്ഷത വഹിക്കും. ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡന്റ് ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും. ഇലക്ഷൻ പ്രഭാരി ശ്യാമള എസ്. കുന്തർ, ജില്ല ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ല വൈസ് പ്രസിഡന്റ് ലേഖ അശോകൻ, ജില്ല സെക്രട്ടറിമാരായ പി.ആർ. സുഭാഷ്, രൂപേഷ് ആർ. മേനോൻ, പി.ആർ. രജനി, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് സുമേഷ് കൊല്ലേരി, ജനറൽ സെക്രട്ടറിമാരായ പ്രീജു. കെ.ശശി, പി.ഡി സരസൻ, അമ്പിളി സുനിൽ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും