വൈക്കത്ത് പി. കൃഷ്ണപിള്ള അനുസ്മരണവും റാലിയും സംഘടിപ്പിച്ചു
വൈക്കം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള ദിനം ജന്മനാടായ വൈക്കത്ത് സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. രാവിലെ ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് ടൗണിൽ നടന്ന റാലിയിലും റെഡ് വോളിൻ്റീയർ മാർച്ചിലും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. തുടർന്ന് ബോട്ട് ജെട്ടിയിൽ നടന്ന പി. കൃഷ്ണപിള്ളയുടെയും ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ. വിജയന്റെയും അനുസ്മരണ സമ്മേളനം സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. ബിന്ദു, അഡ്വ. കെ.കെ. രഞ്ജിത്ത്, ഏരിയ കമ്മറ്റി അംഗങ്ങളായ കെ.കെ. ഗണേശൻ, പി. ഹരിദാസ്, ടി.ടി. സെബാസ്റ്റ്യൻ , കെ.കെ. ശശികുമാർ, പി.വി. പുഷ്കരൻ,സി. പി. ജയരാജ്, കവിത റെജി തുടങ്ങിയവർ പ്രസംഗിച്ചു.