Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കത്ത് വിവിധ ദേവാലയങ്ങളില്‍ വി.യൗസേപ്പ് പിതാവിന്റെ മരണതിരുനാള്‍ ആചരിക്കും

വൈക്കം: വൈക്കത്തെ വിവിധ ദേവാലയങ്ങളില്‍ വ്യാഴാഴ്ച വി.യൗസേപ്പ് പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും നടത്തും. രാവിലെ 9.30ന് വൈക്കം ടൗണ്‍ നടേല്‍പള്ളിയില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ നടക്കും. 11.30ന് ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ്കര്‍മ്മം ഫാ.ഡേവിസ് നിര്‍വഹിക്കും. രാവിലെ നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് സഹവികാരി ഫാ.ഷിബു ജോണ്‍ ചിത്തനാട് മുഖ്യകാര്‍മ്മികനാകും.
വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ നടക്കുന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ മുഖ്യകാര്‍മ്മികനാകും. 12ന് ഊട്ടുനേര്‍ച്ചയും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും