Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

ഓല വെട്ടുന്നതിനിടെ ഷോക്കേറ്റ് തെങ്ങിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

എസ്. സതീഷ്കുമാർ

ഓല വെട്ടുന്നതിനിടെ ഷോക്കേറ്റ് തെങ്ങിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

വൈക്കം: തെങ്ങില്‍ കയറി ഓല വെട്ടുന്നതിനിടെ ഷോക്കേറ്റ് കുടുങ്ങിയ ആളെ വൈക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഷോക്കേറ്റ് തെങ്ങില്‍ കുടുങ്ങിയ ചെമ്പ് തറവട്ടം കൊച്ചുപറമ്പില്‍ ബിനുവിനെയാണ് രക്ഷിച്ചത്. ഇന്ന് ചൊവ്വാഴ്ച രാവിലെ രാവിലെ പത്ത് മണി കഴിഞ്ഞാണ് തറവട്ടത്ത് ബിനുവിന് ഷോക്കേറ്റത്. തറവട്ടം കഴുകുത്തില്‍ രാജന്റെ പുരയിടത്തിലെ തെങ്ങില്‍ കയറി ഓല വെട്ടുന്നതിനിടെ വൈദ്യുതി കമ്പിയില്‍ നിന്നും ബിനുവിന് ഷോക്ക് ഏല്‍ക്കുകയായിരുന്നു. തെങ്ങുകയറുന്ന യന്ത്രത്തില്‍ ബിനു കുടുങ്ങി. നാട്ടുകാര്‍ തെങ്ങില്‍ കയറി താങ്ങി നിര്‍ത്തിയ ശേഷം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വലിയ ലാഡര്‍ ഉപയോഗിച്ച് ബിനുവിനെ താഴെ ഇറക്കുകയായിരുന്നു. ബിനുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവിന്റെ കാലിന് പരിക്കുണ്ട്. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സി. സജീവന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ്. രഞ്ജിത്ത്, ഓഫീസര്‍മാരായ ടി.എസ്. ശ്യാംദാസ്, പി.എന്‍. അഭിലാഷ്, ഹരികൃഷ്ണന്‍ നായര്‍, വിപിന്‍ ചന്ദ്രന്‍, വര്‍ഗീസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും