Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി

എസ്. സതീഷ്കുമാർ

റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി

വൈക്കം: വൈക്കത്ത് നഗരസഭ റോഡ് തകർന്ന് കിടക്കുന്നത് നഗരസഭ വാർഡ് അംഗങ്ങളുടെ വീഴ്ച കാരണമെന്ന് ചെയർമാൻ. വൈക്കത്തെ മടിയത്തറ അയ്യൂർവ്വേദ ആശുപത്രി റോഡ് നന്നാക്കുന്നതിൽ നഗരസഭ ചെയർമാൻ്റെ പിടിവാശിയെന്ന പരാതിയോടാണ് ചെയർമാൻ അബ്ദുൾ സലാം റാവുത്തറിൻ്റെ ഈ പ്രതികരണം.

നിലവിലെ നഗരസഭ ഭരണ സമിതി വന്നിട്ട് പദ്ധതി അംഗീകാരം ഈ മാസമാണ് കിട്ടുന്നത്. ഡിസംബറിനു മുമ്പായി എല്ലാ റോഡുകളും നന്നാക്കുന്നതിന് ഒപ്പം ഈ റോഡും നന്നാക്കും ഇതിനായി പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നുമാണ് ചെയർമാൻ്റെ വിശദീകരണം. ആയ്യുർവ്വേദ ആശുപത്രി റോഡും അനുബന്ധ റോഡുകളും തകർന്ന് ദുരിതമായി മാറിയത് വൈക്കം വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭാ ചെയർമാനെ നേരിട്ട് കണ്ടാൽ മാത്രമെ റോഡ് നന്നാക്കു എന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. മൂന്ന് വർഷമായി തകർന്ന റോഡ് മുൻ കൗൺസിൽ അംഗം നന്നാക്കാൻ തയ്യാറായില്ല.

ഈ ഭരണസമിതി പ്രദേശത്തെ വാർഡ് അംഗങ്ങൾക്ക് 5 ലക്ഷം രൂപവീതം നൽകിയിട്ടും പ്രധാന റോഡുകൾ നന്നാക്കാതെ പണം വിനിയോഗിച്ചിട്ടാണ് തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുതെന്നുമാണ് ചെയർമാൻ്റെ പരാതി. ജനപ്രതിനിധികൾ പരസ്പരം പഴിചാരി സാങ്കേതികത്വം പറയുമ്പോഴും നാട്ടുകാരുടെ ദുരിതം ഉടനെ പരിഹരിക്കാൻ നടപടിയില്ല എന്ന തിരിച്ചറിവിൽ നാട്ടുകാർ പിരിവിട്ട് റോഡിലെ കുഴിയടക്കുകയാണ് പ്രദേശവാസികൾ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും