വൈക്കത്തഷ്ടമി: ഡിസംബർ 1 ന് അവധി പ്രഖ്യാപിച്ചു
വൈക്കം: വൈക്കത്തഷ്ടമി ദിനമായ ഡിസംബർ ഒന്നിന് വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. നവംബർ 20നാണ് അഷ്ടമി കൊടിയേറ്റ്. പന്ത്രണ്ടാം ദിനമായ ഡിസംബർ ഒന്നിനാണ് വൈക്കത്തഷ്ടമി. പുലർച്ചെ അഷ്ടമി ദർശനവും രാത്രി അഷ്ടമി വിളക്കും നടക്കും. ഈ ദിനത്തിലാണ് വൈക്കത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവിറക്കിയത്. പതിമൂന്നാം ദിനത്തിലെ ആറോട്ടോടുകൂടിയാണ് ഉത്സവത്തിന് സമാപനമാകുന്നത്.

Comments ()