വൈക്കം നഗരസഭയ്ക്ക് പുതിയ കവേർഡ് ടിപ്പർ വാഹനം ലഭിച്ചു
വൈക്കം: നഗരസഭ മാലിന്യ ശേഖരണത്തിനായുള്ള കവേർഡ് ടിപ്പറെത്തി. വാഹനത്തിൻ്റെ താക്കോൽ നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഏറ്റുവാങ്ങി. വൈക്കം നഗരസഭ കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപയോളം മുടക്കിയാണ് വാഹനം വാങ്ങിയത്. വാടകക്ക് വാഹനങ്ങൾ കൂടിയെടുത്താണ് നഗരസഭ മാലിന്യ ശേഖരണം നടത്തിയിരുന്നത്. പുതിയ ടിപ്പറിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നഗരസഭയിൽ എത്തിച്ചെങ്കിലും നമ്പർ പ്ലേറ്റ് എത്തിയാൽ മാത്രമെ നിരത്തിലിറക്കാൻ കഴിയൂ.

രണ്ടുദിവസത്തിനകം നമ്പർ പ്ലേറ്റ് ലഭിക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു. നഗരസഭയിൽ എത്തിച്ച വാഹനത്തിന്റെ താക്കോൽ ടാറ്റാ മോട്ടോഴ്സ് നഗരസഭക്ക് കൈമാറി. വൈക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സോണി സണ്ണി, മുൻസിപ്പൽ സെക്രട്ടറി ആർ. രഞ്ജിത്ത്നായർ നഗരസഭ അംഗങ്ങളായ പി.ഡി പ്രസാദ്, വി. അനൂപ്, ഹരിദാസൻ നായർ, രതിമോൾ മഹേശൻ, സുശീല, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി. ഷിബു, എസ്. ശരണ്യ, ജെ.എച്ച്.ഐ സജിത് എന്നിവരും ചേർന്നാണ് വാഹനം ഏറ്റുവാങ്ങിയത്.
Comments ()