Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

വൈക്കത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

വൈക്കത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഉദയനാപുരം നക്കം തുരുത്ത് സ്വദേശി അർജ്ജുൻ റെജി (22) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉദയനാപുരം അഭിലാഷ് ഭവനിൽ ഹരിപ്രസാദിന് (21) ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 12.30-ഓടെ വൈക്കം ടോൾ ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും ഉടൻ തന്നെ ചെമ്മനാകരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർജ്ജുന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഹരിപ്രസാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും