വൈക്കം റോട്ടറി ക്ലബ്ബ് ജലശുദ്ധീകരണ യന്ത്രം നൽകി
വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിക്ക് ജലശുദ്ധീകരണ യന്ത്രം നൽകി. ക്ലബ്ബ് പ്രസിഡൻ്റ് എസ്.ഡി. സുരേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ രേഖ സുനിൽ സ്വാഗതം പറഞ്ഞു. മുൻ റോട്ടറി അസി. ഗവർണർ എസ്. ഷൈൻ കുമാർ പദ്ധതി വിശദീകരണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീതു ശശിധരൻ മുഖ്യ പ്രസംഗവും നടത്തി. ക്ലബ്ബ് സെക്രട്ടറി കുര്യൻജയ് ക്കബ്, വൈക്കം റോട്ടറി ഭാരവാഹികളായ ജോഷി ജോസഫ്, ഐസക് പി.വി, സജിത് സുഗതൻ, മെമ്പർ സോഫി ജോസഫ്, വർഗ്ഗീസ് ഐസക് എന്നിവർ പ്രസംഗിച്ചു.
Comments ()