തലയോലപ്പറമ്പിൽ വായനപക്ഷാചരണം പഞ്ചായത്ത്തല ഉദ്ഘാടനം
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ : ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഞ്ചായത്ത്തല വായനപക്ഷാചരണം കേരള ലളിതകല അക്കാദമി മുൻ സെക്രട്ടറി എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് കെ.ആർ മെമ്മോറിയൽ ജ്ഞാനപ്രദായനി വായനശാല, എ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനപക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
വായനശാല വൈസ് പ്രസിഡൻ്റ് ജോൺ തറപ്പേൽ അദ്ധ്യക്ഷത വഹിച്ചു.
വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. പ്രസന്നൻ വായനാദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ,
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മായാത്മജൻ, അബ്ദുൽ സലീം മാളൂസ്, ശില്പ സാജു, ഫബിനനിസാർ, സലീല ബാബുരാജ്, എ.ജെ. ജോൺ സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീലത, പ്രഥ മാധ്യാപിക മായാദേവി, ലൈബ്രേറിയൻ പി.ആർ. രാജി എന്നിവർ പ്രസംഗിച്ചു.
Comments ()