വീടിന്റെ വരാന്തയിൽ പാമ്പ്; വീട്ടുവേലക്കാരി അത്ഭുതകരമായി രക്ഷപെട്ടു
എസ്. സതീഷ് കുമാർ
വൈക്കം: വല്ലകം സ്വദേശി ഇളംബാശ്ശേരി രാജു തോമസിൻ്റെ വീടിൻ്റെ മുൻ ഭാഗത്തെ വരാന്തയിൽ നിന്ന് വേലക്കാരി ക്ക് നേരെ മൂർഖൻ പാമ്പ് ചാടി. ഭാഗ്യം കൊണ്ടാണ് കടിയേൽക്കാതെ രക്ഷപെട്ടത്.
0:00
/0:18
സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ വൈകിട്ട് ആറുമണി കഴിഞ്ഞപ്പോഴായിരുന്നു സംഭവം. വീട്ടുടമ രാജു തോമസും ഭാര്യയും പുറത്തുപോയ സമയത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു വീട്ടുവേലക്കാരി പങ്കജവല്ലി.വീട്ടുകാർ മടങ്ങിയെത്താൻ താമസിക്കും എന്ന് അറിയിച്ചതിനെ തുടർന്ന് മുൻഭാഗത്തെ ലൈറ്റ് തെളിയിക്കാൻ വേണ്ടി മുൻഭാഗത്തെ തിണ്ണയിലേക്ക് കയറാൻ പോയപ്പോഴാണ് മൂർഖൻ പാമ്പ് നേരെ ചാടി വീണത്. ഇവിടെ വീടിന് സമീപത്ത് തോടുകൾ ഉണ്ട്.ഇതിനുമുമ്പും പാമ്പുകളെ കണ്ടിട്ടുള്ളതായി വീട്ടുഉടമസ്ഥൻ രാജുതോമസ് പറഞ്ഞു.
Comments ()