Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വേമ്പനാട്ടു കായൽ നീന്തിക്കടക്കാൻ 63 വയസ്സുകാരി

വേമ്പനാട്ടു കായൽ നീന്തിക്കടക്കാൻ 63 വയസ്സുകാരി
റൂബി മത്തായി

വൈക്കം: വേമ്പനാട്ട് കായലിൽ ഒമ്പത് കിലോമീറ്റർ കുറുകെ നീന്താൻ ഒരു 63 വയസ്സുകാരി. കോതമംഗലം വരാപ്പെട്ടി മോളേൽ റുബി മത്തായി ആണ് അതിസാഹസികമായ നീന്തലിന് തയ്യാറെടുത്തത്. കായലിൽ വീതിയേറിയ ഭാഗത്തെ ഒമ്പത് കിലോമീറ്റർ കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റുബി മത്തായി എന്ന് സംഘാടകർ പറയുന്നു. ചുരുങ്ങിയ കാലയളവിൽ നീന്തലിൽ മികവ് കാണിച്ച റുബി മത്തായിയെ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് പരിശീലകൻ ബിജു തങ്കപ്പനാണ് പരിശീലനം നൽകിയത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് റുബി പരിശീലനം നടത്തിയത്. വേമ്പനാട് കായലിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഒമ്പത് കിലോമീറ്റർ ആണ് ശനിയാഴ്ച നീന്തുന്നത്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ കുറുകെ സാഹസിക നീന്തൽ നടത്തുന്ന 33-മത്തെ താരമാണ് റുബി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും