Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വെള്ളാപ്പള്ളി ദേവിക്ഷേത്രത്തിൽ രോഹിണി നക്ഷത്ര മഹോത്സവം

വൈക്കം: ഉല്ലല ശ്രീവെള്ളാപ്പള്ളീൽ ദേവി ക്ഷേത്രത്തിലെ രോഹിണി നക്ഷത്ര മഹോത്സവവും കളമെഴുത്തുംപാട്ടും 22 മുതൽ 24 വരെ ആഘോഷിക്കും. 22ന് രാവിലെ ഭസ്മക്കളം, 12ന് അന്നദാനം, വൈകിട്ട് 8.30ന് പൊടിക്കളം എന്നിവ നടക്കും. രണ്ടാം ദിവസം രാവിലെ മഹാഗണപതിഹോമം, 11ന് ഭസ്മക്കളം, പൊങ്കാല, 12.30ന് അന്നദാനം, വൈകിട്ട് 8ന് പൊടിക്കളം എന്നിവ നടക്കും. മൂന്നാം ദിവസം രോഹിണി നക്ഷത്രമഹോത്സവം ആഘോഷിക്കും. രാവിലെ 7.30ന് നാഗരാജാവിന്റെ കൂട്ടക്കളം, 12.30ന് മഹാപ്രസാദംഊട്ട്, വൈകിട്ട് 7ന് തടിനിവേദ്യം, 7.30ന് താലപ്പൊലി വരവ്, രാത്രി 12ന് മഹാഗുരുതി എന്നിവയും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും