വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
എസ്. സതീഷ്കുമാർ
വെളളൂർ: മടത്തേടത്ത് കഴിഞ്ഞ ദിവസം മൂന്നു പേരെ കടിക്കുകയും ഒരു പട്ടിയെയും പൂച്ചയെയും കടിച്ചു കൊല്ലുകയും ചെയ്ത നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ പ്രദേശത്തെ നിരവധി നായ്ക്കളെയും പൂച്ചയെയും കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ സ്രവ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരണം ഉണ്ടായത്. ഒരു സ്ത്രീ അടക്കം മൂന്നുപേർക്കാണ് കഴിഞ്ഞദിവസം ഈ നായയുടെ ആഴത്തിലുള്ള കടിയേറ്റത്. ഈ നായയുടെ കടിയേറ്റ മറ്റു നായ്ക്കളെ അടക്കം കണ്ടെത്താൻ ആയിട്ടില്ല. കടിയേറ്റ മറ്റു വളർത്തനായ്ക്കളുടെ സ്ഥിതിയും ഗുരുതരാവസ്ഥയിലാണ്.

വെള്ളൂർ കമ്പനിപ്പടി, അടഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സുകൾ, ഇ.എസ്.എ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങൾ തെരുവ് നായ്ക്കളുടെശല്യം രൂക്ഷമാണ്. ഈ ഭാഗത്തെ നായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റത് തിരിച്ചറിയാനാകാത്തതാണ് ആശങ്ക ഉയർത്തുന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി പ്രതിരോധകുത്തിവയ്പ്പു നൽകാനാണ് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ശ്രമം. വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിനുള്ള ക്യാമ്പ് ഇന്ന് ചൊവ്വ നടത്താനും വെള്ളൂർ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
Comments ()