Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

വിദ്യാദർശൻ പദ്ധതി പഠനോപകരണങ്ങൾ വിതരണം ചെയ്തു

വിദ്യാദർശൻ പദ്ധതി പഠനോപകരണങ്ങൾ വിതരണം ചെയ്തു
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാദർശൻ പദ്ധതി അംഗങ്ങളെ ചേർത്തല നഗരസഭാ ചെയർമാൻ എസ്. സോബിൻ അനുമോദിക്കുന്നു. സിസ്റ്റർ ജൂലി, ഫാ. സിബിൻ മനയംപിള്ളി, അഞ്ജന ഷാജി, ഫാ.ജിനോ ഭരണികുളങ്ങര എന്നിവർ സമീപം

ചേർത്തല: സഹായം അർഹിക്കുന്നവരെ പരിഗണിക്കുന്ന മാനുഷിക മുഖമുള്ളവരായി വളരുവാനുള്ള പരിശീലനവും മാതൃകയുമാണ്  കുട്ടികൾക്കു ലഭിക്കേണ്ടതെന്ന് ചേർത്തല നഗരസഭാ ചെയർമാൻ എസ്. സോബിൻ അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വൈക്കം, ചേർത്തല മേഖലകളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ പഠനമികവിനായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതി അംഗങ്ങൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് അദ്ദേഹം ഉപഹാരങ്ങളും നൽകി. ഭിന്നശേഷിയെ അതിജീവിച്ച വനിതാ സംരംഭകയും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ അഞ്ജന ഷാജി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി അധ്യക്ഷനായിരുന്നു. സഹൃദയ ജോയിൻ്റ് ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, പ്രോഗ്രാം കോ ഓർഡിനേറ്റർ സിസ്റ്റർ ജൂലി, അലീഷ ജോസഫ് എന്നിവർ സംസാരിച്ചു. വിദ്യാദർശൻ പദ്ധതി അംഗങ്ങളായ 100 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് ഫാ. അഖിൽ ഇടശേരി നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും