Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വിഗ്രഹഘോഷയാത്ര ഭക്തി സാന്ദ്രമായി

വിഗ്രഹഘോഷയാത്ര ഭക്തി സാന്ദ്രമായി
ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപ പ്രകാശനം മേല്‍ശാന്തി യദുകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും മകരസംക്രമ മഹോത്സവും തുടങ്ങി. ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സപ്താഹ യജ്ഞത്തിന്റെ ദീപ പ്രകാശനം ക്ഷേത്രം മേല്‍ശാന്തി യദുകൃഷ്ണന്‍ നിര്‍വ്വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീ കൃഷ്ണവിഗ്രഹം ചാത്തനാട്ട് ക്ഷേത്രം സന്നിദ്ധിയില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം തന്ത്രി വടശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി യദുകൃഷ്ണന്‍, യജ്ഞാചാര്യന്‍ കൃഷ്ണറാം പുന്നപ്ര, പൗരാണികരായ പുനലൂര്‍ സന്തോഷ്, ആദിനാട് വേണു, മൈനാകപള്ളി സതീഷ് എന്നിവർ കാര്‍മ്മികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ വി.ആര്‍. വിശ്വനാഥന്‍, ആര്‍. മനോജ് മോഹന്‍, ശശിധരന്‍ പിള്ള, പി.ആര്‍. രാധാകൃഷണന്‍, മാലിനി വടക്കേ മാളിയക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവധ ദിവസങ്ങളില്‍ നരസിംഹാവതാരം, പ്രഭാഷണം, പ്രസാദം ഊട്ട്, ശ്രീ കൃഷ്ണാവതാരം, തിരുമുല്‍ക്കാഴ്ച സമര്‍പ്പണം, ഉണ്ണിയൂട്ട്, തുലാഭാരം, നവഗ്രഹ പൂജ, ഗോവിന്ദാഭിഷേകം, വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന, സ്വയംവരഘോഷയാത്ര, രുഗ്മിണി സ്വയംവരം, സ്വയംവര സദ്യ, സര്‍വ്വൈശ്വര്യ പൂജ, കുചേലസദ്ഗതി, സ്വതാഗമനം, അവഭൃഥസ്‌നാനഘോഷയാത്ര, കുംഭകുട ഘോഷയാത്ര എന്നിവ നടക്കും. 14 ന് മകരസംക്രമ ഉത്സവം നടക്കും. രാവിലെ 11.00 ന് കളഭാഭിഷേകം, ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകിട്ട് ദേശതാലപ്പൊലി, തിരുവാതിരകളി, വലിയഗുരുതി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും