വിളംബര ജാഥ നടത്തി
വൈക്കം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ പ്രചരണാർത്ഥം ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. പടിഞ്ഞാറേക്കരയിൽ നിന്നും ആരംഭിച്ച വിളംബര ജാഥ വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി. ബിൻസ് അധ്യക്ഷത വഹിച്ചു. ഇ.കെ. ജോസ്, എം.കെ. ശ്രീരാമചന്ദ്രൻ ടി.പി.രാജലക്ഷ്മി, മിനി തങ്കച്ചൻ കെ.കെ. ചന്ദ്രൻ, കെ.ആർ. ഷിബു എന്നിവർ ജാഥക്ക് നേതൃത്വം നൽകി.