Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ: കഴുന്ന് എഴുന്നള്ളിപ്പ് പ്രദക്ഷിണം ഭക്തി സാന്ദ്രം

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ: കഴുന്ന് എഴുന്നള്ളിപ്പ് പ്രദക്ഷിണം ഭക്തി സാന്ദ്രം
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ കഴുന്ന് എഴുന്നള്ളിപ്പ് പ്രദക്ഷിണം പള്ളിയിലേയ്ക്ക് പുറപ്പെടുന്നു 

വൈക്കം: വൈക്കം ടൗണ്‍ നടേല്‍പള്ളി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് നടന്ന കഴുന്ന് എഴുന്നള്ളിപ്പ് ഭക്തി നിര്‍ഭരമായി. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇടവകയിലെ മുഴുവന്‍ ഭവനങ്ങളും കേന്ദ്രീകരിച്ച് കഴുന്ന് എഴുന്നള്ളിപ്പ് നടത്തി. വൈകിട്ട് 5 ന് ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംയുക്ത കഴുന്ന് എഴുന്നള്ളിപ്പ് പ്രദക്ഷിണം പള്ളിയിലേയ്ക്ക് നടത്തി. സെന്റ് ലിറ്റില്‍ ഫ്‌ളവര്‍, സെന്റ് അല്‍ഫോന്‍സാ, സെന്റ് തോമസ്, ഹോളി ഫാമിലി, സെന്റ് ജോസഫ്, സെന്റ് മേരീസ്, സെന്റ് വിന്‍സെന്റ് ഡി. പോള്‍, മദര്‍ തെരേസാസ് എന്നീ കുടുംബ യൂണിറ്റികളുടെ നേതൃത്വത്തില്‍ കൊച്ചുകവല ജംഗ്ഷനില്‍ നിന്നും സംയുക്ത കഴുന്ന് എഴുന്നള്ളിപ്പ് പള്ളിയിലേയ്ക്ക് പുറപ്പെട്ടു. പട്ടുകുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ പ്രദക്ഷിണത്തിന് പള്ളി വികാരി ഫാദര്‍ ആന്റണി പരവര, ഫാദര്‍ ഷിബു ചാത്തനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം ഫാദര്‍ ടോണി മാളിയേക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും