Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ ആചരിച്ചു

വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ ആചരിച്ചു
വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാളിനോടനുബന്ധിച്ച് വൈക്കം ടൗൺ നടേൽ പള്ളിയിൽ സഹവികാരി ഷിബു ജോൺ ചാത്തനാട്ട് ഊട്ടുനേർച്ചയുടെ വിഭവങ്ങൾ വെഞ്ചരിക്കുന്നു

വൈക്കം: വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ വ്യാഴാഴ്ച വൈക്കത്ത് വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. രാവിലെ 9.30ന് വിശുദ്ധ കുർബാന, വിശുദ്ധഗ്രന്ഥം വായന, വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിക്കൽ, ഊട്ടുനേർച്ച എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. വൈക്കം ടൗൺ നടേൽ പള്ളിയിൽ നടത്തിയ ഊട്ടുനേർച്ചയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പള്ളിവികാരി ഫാ.ആന്റണി പരവരയുടെ മുഖ്യകാർമ്മികത്വത്തിൽ സഹവികാരി ഫാ.ഷിബു ജോൺ ചാത്തനാട്ട് ഊട്ടുനേർച്ചയുടെ വിഭവങ്ങൾ വെഞ്ചരിച്ചു. ട്രസ്റ്റിമാരായ തോമസ് ഫിലിപ്പോസ് പാലയ്ക്കൽ, ആന്റണി ജോർജ് വാതപ്പിള്ളി, കൺവീനർ റോയി വർഗീസ് ചക്കനാട്ട്, ദേവാലയ ശ്രുശ്രൂഷി ജിമ്മിച്ചൻ പുത്തൻതറ എന്നിവർ പങ്കെടുത്തു. തിരുനാൾ പ്രദക്ഷിണത്തിന് ശേഷം ഊട്ടുനേർച്ച വിളമ്പി. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വികാരി ഫാ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ ചടങ്ങുകൾക്ക് മുഖ്യകാർമ്മികനായിരുന്നു. ഫൊറോനായുടെ കീഴിലുള്ള ടി.വി പുരം, വല്ലകം, തലയോലപറമ്പ്, പൊതി, ഉദയനാപുരം, തോട്ടകം, ഒർശ്ലേം ദേവാലയം, കിളിയാറ്റുനട അമലാപുരിപള്ളി, ഉല്ലല ദേവാലയം, ഇടയാഴം ദേവാലയം, വെച്ചൂർ സെന്റ് മേരീസ് പള്ളി തുടങ്ങിയ ഇടവക ദേവാലയങ്ങളിലും വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ ആചരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും