Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

വിശ്വകര്‍മ്മ മഹിളാസഭയുടെ താലപ്പൊലി നടത്തി

വിശ്വകര്‍മ്മ മഹിളാസഭയുടെ താലപ്പൊലി നടത്തി
കേരള വിശ്വകര്‍മ്മ സഭ വൈക്കം യൂണിയന്റെ നേതൃത്ത്വത്തില്‍ നടത്തിയ താലപ്പൊലി വിശ്വകര്‍മ്മ സഭ ആസ്ഥാനത്ത് നിന്ന് പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ട്മി നാലാം ഉത്സവ ദിവസമായ വ്യാഴാഴ്ച വൈകിട്ട് കേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം യൂണിന്റെയും മഹിളാ സമാജത്തിന്റെയും നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തി നിര്‍ഭരമായി. പുളിഞ്ചുവട് കവലയ്ക്ക് സമീപമുള്ള സഭയുടെ ആസ്ഥാനത്ത് നിന്നാണ് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം വൈകിട്ട് നാലിന് താലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടത്. കേരളിയ വേഷമണിഞ്ഞ് നൂറു കണക്കിന് വനിതകള്‍ അണിനിരന്നു. നഗരം ചുറ്റി നീങ്ങിയ താലപ്പൊലിക്ക് വാദ്യമേളങ്ങള്‍, മുത്തുകുടകള്‍ എന്നിവ ഭംഗി പകര്‍ന്നു. വൈകിട്ട് ആറിന് വടക്കേ നട വഴി ക്ഷേത്രത്തില്‍ എത്തിയ താലപ്പൊലി പ്രദക്ഷിണം വെച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.ജി. ശിവദാസ്, സെക്രട്ടറി എസ്. കൃഷ്ണന്‍, ട്രഷറര്‍ എസ്. ശ്രീകുമാര്‍, മഹിളാസംഘം പ്രസിഡന്റ് രുഗ്മിണി നാരായണന്‍, സെക്രട്ടറി ബിന്ദു മോഹനന്‍, യുവജന സംഘം സെക്രട്ടറി ബിമല്‍ കുമാര്‍, ബാല സംഘം കണ്‍വീനര്‍ സാബു, ട്രഷറര്‍ ജയശ്രീ ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും