Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍
|
Loading Weather...
Follow Us:

ഒരു മിനിറ്റിൽ 67 ദിനോസറുകളുടെ പേരുകൾ;അത്ഭുത പ്രതിഭയായി വൈക്കത്തെ ഇഷാൻ മേച്ചേരി

ഒരു മിനിറ്റിൽ 67 ദിനോസറുകളുടെ പേരുകൾ;അത്ഭുത പ്രതിഭയായി വൈക്കത്തെ ഇഷാൻ മേച്ചേരി
ആശാൻ മേച്ചേരി

വൈക്കം: ദിനോസറുകളെ വരച്ച് റിക്കോർഡ് സൃഷ്ടിച്ച വൈക്കം ബ്രഹ്‌മമംഗലം സ്വദേശിയായ പതിനൊന്നുകാരൻ്റെ, നിശ്ചിത സമയം കൊണ്ട് ചിത്രങ്ങൾ കണ്ട് ഡിനോസറുകളുടെ പേരുകൾ പറഞ്ഞ് റിക്കോർഡിടാനുള്ള ശ്രമം.

0:00
/2:46

ഒരു മിനിട്ടിൽ അറുപത്തിയേഴ് ദിനോസറുകളുടെ പേരുകൾ പറഞ്ഞാണ് ഇഷാൻ മേച്ചേരി എന്ന ആറാം ക്ലാസ്സുകാരൻ്റെ ശ്രദ്ധേയമായ പ്രകടനം വൈക്കത്ത് നടന്നത്. ജൂനിയർ ഗിന്നസ് വേൾഡ് റെക്കാർഡ് ലക്ഷ്യമിട്ടാണ് ഈ കൊച്ചുമിടുക്കൻ ക്ഷണിക്കപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ പ്രകടനം നടത്തിയത്. ചെമ്പ് പഞ്ചായത്ത് അംഗമായ റെജി മേച്ചേരിയുടേയും സർവശിക്ഷാ അഭിയാൻ കോട്ടയം ജില്ലാ പ്രോഗ്രാം കോ -ഓർഡിനേറ്റർ ധന്യാ പി. വാസുവിൻ്റേയും മകനുമായ ഇഷാനാണ് വൈക്കം വ്യാപാരഭവനിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. ചെമ്പ് ബ്രഹ്മമംഗലം എച്ച്. എസ്. എസ്. ആൻഡ്‌ വി.എച്ച്.എസ്‌ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥിയാണ് ഇഷാൻമേച്ചേരി. വൈക്കം ഡി.വൈ.എസ്.പി കെ. സജീവ്, സി.ഐ ഇ.കെ. സോൾജിമോൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇഷാൻ്റെ ഈ പ്രകടനം നടന്നത്. ചരിത്രാതീത കാലത്തെ ജീവികളെക്കുറിച്ച് ഇഷാൻ അറിവ് നേടിയിട്ടുണ്ട്.

സയൻസ് കമ്മ്യൂണിക്കേറ്ററെന്ന നിലയിൽ ശ്രദ്ധേയനായ ഇഷാൻ ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ഒന്നരമണിക്കൂർ നീളുന്ന ക്ലാസ് നയിച്ചും വിസ്മയമായിട്ടുണ്ട്. പ്ലസ്ടു, ബിഎഡ് വിദ്യാർഥികൾക്കും അധ്യാപക പരിശീലന പരിപാടികളിലടക്കമാണ് ദിനോസറുകൾ, പുരാതന സമുദ്രജീവികൾ, മറ്റ് പുരാതന മൃഗങ്ങൾ എന്നിവയുൾപ്പെടെ നാനൂറിലധികം ചരിത്രാതീത ജീവികളുടെ ആവാസ വ്യവസ്ഥകൾ, കാലഘട്ടങ്ങൾ, സവിശേഷതകൾ എന്നിവയെക്കുറിച്ച് ഇഷാൻ ക്ലാസുകൾ എടുക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഈ കൊച്ചു മിടുക്കൻ്റെ കഴിവ് വിസ്മയമാകുന്നത്. ജീവികളുടെ ഭക്ഷണശീലങ്ങളെക്കുറിച്ചും പല്ലുകളുടെ ഘടന, നഖങ്ങൾ, ശരീര പൊരുത്തപ്പെടുത്തലുകൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ ശാരീരിക സവിശേഷതകളെക്കുറിച്ചുമുള്ള ഇഷാൻ്റെ അറിവും ശ്രദ്ധേയമാണ്. ഏത് ദിനോസറിനെയും ഓർമ്മയിൽ നിന്ന് വരയ്ക്കാനും ഇഷാന് കഴിയും. നിശ്ചിത സമയത്തിനകം ചരിത്രാതീത കാലത്തെ ജീവികളെ കൃത്യതയോടെ വരച്ച് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന രീതിയിലാണ് ഇഷാൻ നിലവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുന്നത്. നിലവിൽ നിശ്ചിത സമയത്തിനുള്ളിൽ ചിത്രങ്ങൾ കണ്ട് ഏറ്റവും കൂടുതൽ ഇനങ്ങളുടെ പേര് പറഞ്ഞ് റിക്കോർഡ് സൃഷ്ടിക്കുന്നതിന് മുന്നോടിയായാണ് ഇഷാൻ്റെ ഈ ശ്രമം വൈക്കത്ത് നടത്തിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും