Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

വിഷു പുലരിക്ക് ഒരു രാവ്, കണിയൊരുക്കാൻ നാട്

എസ്. സതീഷ്കുമാർ

വിഷു പുലരിക്ക് ഒരു രാവ്, കണിയൊരുക്കാൻ നാട്

വൈക്കം: വിഷുദിന തലേന്ന് കണിക്കൊന്ന പൂക്കളും കൃഷ്ണവിഗ്രഹങ്ങളും കണിവെള്ളരിയും വിപണികൾ സജീവം
വിഷു പുലരിയിലേക്ക് ഇനി ഒരു രാവ് മാത്രമുള്ളപ്പോൾ വിഷു കണികണ്ടുണരാൻ കൃഷ്ണ വിഗ്രഹങ്ങളും കണികൊന്ന പൂക്കളും ഒപ്പം വിഷുസദൃ കൂട്ടങ്ങളുമായി വൈകിട്ടോട്ടെ വിപണികൾ ഏറെ സജീവമായി.

0:00
/1:32

നേരെത്തെ തന്നെ മഞ്ഞവിരിച്ച കണിക്കൊന്നകൾ പലതും പൂക്കൾ കൊഴിച്ചപ്പോൾ, ബാക്കിയായ പൂക്കളുമായി വിഷു തലേന്ന് നിരത്തോരങ്ങളിൽ കച്ചവടക്കാർ നിരന്നു. രണ്ടോ മൂന്നൊ ഞെട്ട് പൂവിന് തൊട്ടാൽ പൊള്ളും വിലയാണ് തലേന്ന്. നാട് വേനലിൽ മഞ്ഞ വിരിച്ച പൂക്കൾ നാടാകെ കൊതിതീർന്ന് കണ്ടു നടന്നിട്ടും വിഷു തലേന്ന് കണിക്കൊന്നയുടെ വിലയറിയുന്ന നിമിഷം. എങ്കിലും ഒഴിവാക്കാനാവില്ലല്ലോ ഈ മഞ്ഞ കണിയെ. വിഷുവാണ് നാളെ. വിഷുകണിയാണ് പുലർകാലകാഴ്ച. അപ്പോഴാണ് ഓർമ്മ വന്നത് കണിയൊരുക്കാൻ കൃഷ്ണ രൂപം വേണം. അതും റെഡിയാണ്. വഴിയോര വിപണിയിൽ അടക്കം കിട്ടു കൃഷ്ണരൂപങ്ങൾ. പല നിറങ്ങളിലായി വ്യത്യസ്ഥ രൂപത്തിലും വലുപ്പത്തിലുമുള്ള വിഗ്രഹങ്ങളാണ് വിപണിയിലെത്തിയത്. വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണൻ, രാധയോട് ഒപ്പമുള്ള കൃഷ്ണൻ, ഗോക്കളെ മേയ്ക്കുന്ന കൃഷ്ണൻ, ഉറി അടിക്കുന്ന കൃഷ്ണൻ ഓടക്കുഴൽ വായിക്കുന്ന കണ്ണൻ എന്നിങ്ങനെ കൃഷ്ണ രൂപങ്ങൾ തുടങ്ങി പല രൂപത്തിലും ഭാവത്തിലുമാണ് വിപണിയിലുള്ളത്. പേപ്പർ പൾപ്പ്, പ്ലാസ്റ്റർ ഓഫ് പാരിസ് എന്നിവ ഉപയോഗിച്ച് നിർമിച്ചവയ്ക്കാണ് വിലകുറവ്. നിർമാണവും വിപണനവും എല്ലാമായി തലയോലപറമ്പ് ആശുപത്രികവലക്ക് സമീപം റോഡരുകിൽ കൃഷ്ണ രൂപങ്ങളാൽ നിറച്ചിരിക്കുകയാണ് കച്ചവടക്കാർ. 160 രൂപ മുതൽ 3500 രൂപ വരെ വിലവരും ഇവക്ക്. ഒരടി മുതൽ രണ്ടര അടി വരെ ഉയരമുള്ള വിഗ്രഹങ്ങളുണ്ട്. കണിയൊരുക്കാൻ അത്യാവശ്യം വേണ്ട രണ്ട് കാര്യങ്ങളായി. ദീർഘനിശ്വാസമുമായി നിവരുമ്പോഴാണ് വിഷുസദ്യക്ക് വേണ്ട വിഭവങ്ങൾ ഓർമ്മയിലെത്തിക്കുന്നത് വീട്ടുകാർ. വിഷുസദ്യക്ക് വേണ്ട പച്ചക്കറിക്കൊപ്പം കണിയൊരുക്കാനുള്ള കണിവെള്ളരി അടക്കമുള്ള ഫലവർഗങ്ങളും കിട്ടും. പിന്നെ വിഷു സദ്യക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള ഓട്ടമാണ്. അപ്പോൾ പിന്നെ പടക്കം മാത്രം ഒഴിവാക്കാനാവില്ലൊ. വിഷു തലേന്ന് നമ്മുടെ നാട് ഇങ്ങനെയാണ്. മറന്നു... വിഷു കൈനീട്ടം... കുറച്ച് പുത്തൻ നാണയങ്ങളൊ, പുത്തൻ നോട്ടുകളൊ വേണ്ടെ... നോക്കാം... ബാങ്കിൽ കാശുണ്ടെങ്കിൽ എ.ടി.എം മെഷ്യനിൽ കുത്തിയാൽ ബാങ്കുകാര് അറിഞ്ഞ് വച്ചിട്ടുണ്ടാവും... അപ്പോ അങ്ങനെ അതുമായി... മലയാളി വിഷു ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു ഈ ആദ്യ മേട രാവ് എത്തിയപ്പോൾ തന്നെ... തുല്യതയുടെ, പ്രകൃതിയുടെ, മനുഷ്യൻ്റെ കാർഷികാദ്ധ്വാനത്തിൻ്റെ, വിളവിൻ്റെ സമ്പന്നതയുടെ, സമൃദ്ധിയുടെ, പങ്കുവയ്ക്കലിൻ്റെ, തിൻമയുടെ മേലുള്ള നൻമയുടെ വിജയത്തിൻ്റെ വിഷു അത് നാളെയാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും