വി.കെ ഗോപിനാഥനെ അനുസ്മരിച്ചു
തലയോലപ്പറമ്പ്: കോട്ടയം ജില്ലയിലെ
സി.പി.എമ്മിന്റെ ആദ്യകാല സംഘാടകനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ മികവു തെളിയിച്ച വി.കെ ഗോപിനാഥന്റെ പന്ത്രണ്ടാമത് അനുസ്മരണ വാർഷിക ദിനം തലയോലപ്പറമ്പിൽ നടത്തി.
തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി ഹരിക്കുട്ടൻ, കെ. വിജയൻ, കെ.എസ് വേണുഗോപാൽ, ടി.എൻ സിബി, കെ.കെ രമേശൻ, വി.ടി പ്രതാപൻ, വി.കെ രവി എന്നിവർ പ്രസംഗിച്ചു.
Comments ()