Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ കൊടിയേറി

വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ കൊടിയേറി
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിന് ഫാദര്‍ ജോസ് പാറപ്പുറം കൊടിയേറ്റുന്നു

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിന് വ്യാഴാഴ്ച വൈകിട്ട് കൊടിയേറി. ഫാദര്‍ ജോസ് പാറപ്പുറം, വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് കൊടിയേറ്റിയത്. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ വിശ്വവാസികള്‍ ആഘോഷപൂര്‍വ്വം കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനുശേഷം വിശുദ്ധ കുര്‍ബാനയും ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും നടത്തി. തുടര്‍ന്ന് കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും, സ്‌നേഹവിരുന്നും നടത്തി. ശനിയാഴ്ച വിശുദ്ധ അന്തോണീസിന്റെ തിരുനാളും, ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ആഘോഷിക്കും. ശനിയാഴ്ച തെക്കുഭാഗത്തേയ്ക്കും ഞായറാഴ്ച വടക്കുഭാഗത്തേയ്ക്കും തിരുനാള്‍ പ്രദക്ഷിണം നടക്കും. കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ തോമസ് ജോണ്‍ കണ്ടത്തില്‍, റോബിന്‍ പൗലോസ് കണ്ടത്തില്‍പറമ്പില്‍, പ്രസുദേന്തി ബോബന്‍, എല്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും