Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വോട്ടർ ബോധവത്കരണ മെഗാ ഹൗസ്‌ബോട്ട് റാലി

വോട്ടർ ബോധവത്കരണ മെഗാ ഹൗസ്‌ബോട്ട് റാലി
വോട്ടർ ബോധവത്കരണ മെഗാ ഹൗസ്‌ബോട്ട് റാലി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കോട്ടയം: വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ടു കായലിൽ നടത്തിയ മെഗാ ഹൗസ്‌ബോട്ട് റാലി നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി പേർ പാട്ടും നൃത്തവുമൊക്കെയായി ബോട്ട് റാലിയിൽ പങ്കാളികളായി. ചീപ്പുങ്കലിൽനിന്ന് ആരംഭിച്ച റാലി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു.

0:00
/1:09

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായ എച്ച്.എൻ. ഗോപാലകൃഷ്ണ, എസ്. ജയന്തി, ഗുൻജൻ ഭാരതി മിശ്ര തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സ്വീപ് നോഡൽ ഓഫസർ പി.എ. അമാനത്താണ് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 30 പ്രത്യേക ക്രമീകരണങ്ങൾ ഹൗസ് ബോട്ടുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുമരകം ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി, കുടുംബശ്രീ, ഹരിത കർമ്മസേന, സാക്ഷരതാ മിഷൻ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും