|
Loading Weather...
Follow Us:
BREAKING

വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് ദീപം തെളിഞ്ഞു

വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് ദീപം തെളിഞ്ഞു
തെക്കെനട വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം: തെക്കെനട തോട്ടുവക്കം വടക്കുംകൂര്‍  മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു. മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി മുഖൃ കാര്‍മികത്ത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രൊഫ. രാജേന്ദ്രന്‍, മുരളീധര വര്‍മ്മ രാജ, ഗീതാദേവിരാജ, വിദൃാ വര്‍മ്മ, മനോഹരവര്‍മ്മ രാജ, ശാന്തകുമാരി രാജ, അഞ്ജനകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.


 29 ന് പൂജവെയ്പ്പും ഒക്ടോബര്‍ 2 വിജയദശമി-പൂജയെടുപ്പും നടക്കും. വിവധ ദിവസങ്ങളില്‍ ഭജനാമൃതം, ഭജനമാല, വീണക്കച്ചേരി, സംഗീതക്കച്ചേരി, ഭജന, കീബോര്‍ഡ് സംഗീതാര്‍ച്ചന, കലശം, ഭക്തിഗാനമേള, സംഗീതാര്‍ച്ചന, സംഗീതാരാധന എന്നിവയാണ് പ്രധാന പരിപാടികള്‍.