Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

വടക്കുപുറത്ത് ദേശഗുരുതി: കേരള വിശ്വകര്‍മ്മ മഹാസഭ ദേശതാലപ്പൊലി നടത്തി

വടക്കുപുറത്ത് ദേശഗുരുതി: കേരള വിശ്വകര്‍മ്മ മഹാസഭ ദേശതാലപ്പൊലി നടത്തി
അഖില കേരള വിശ്വകര്‍മ്മ മഹാസഭ നടത്തിയ ദേശതാലപ്പൊലിയുടെ ദീപ പ്രകാശനം താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണന്‍ ആചാരി നിര്‍വ്വഹിക്കുന്നു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 6 ന് നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ മുന്നോടിയായി വൈക്കം ചെമ്മനത്തുകര 1394-ാം നമ്പര്‍ അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ നേതൃത്വത്തില്‍ മൂത്തേടത്തുകാവിലേയ്ക്ക് ദേശതാലപ്പൊലി നടത്തി. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്നതാണ് വടക്കുപുറത്ത് ദേശഗുരുതി. കല്‍പകശേരി മഹാദേവക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയശേഷം മൂത്തേടത്തുകാവിലേയ്ക്ക് പുറപ്പെട്ട ദേശതാലപ്പൊലിയുടെ ദീപ പ്രകാശനം താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണന്‍ ആചാരി നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് സോമനാഥന്‍ ആചാരി, സെക്രട്ടറി പി.പി. സുനേഷ്, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി മുരളീധരന്‍, മഹിളാ സമാജം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് ക്ഷേത്രത്തിലെത്തിയ ദേശതാലപ്പൊലി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം താലങ്ങള്‍ നടയ്ക്കല്‍ സമര്‍പ്പിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും