Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

വിനോദയാത്ര ദുരന്തമായി; വയനാട്ടിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ വീണ് മരിച്ചു

വിനോദയാത്ര ദുരന്തമായി; വയനാട്ടിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ വീണ് മരിച്ചു

വയനാട്: മാനന്തവാടി കേരള കർണാടകഅതിർത്തിയിലെ ബാവലിയിലെ പുഴയിൽ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്നാൻ (17) എന്നിവരാണ് മരിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് കൊടുവള്ളി മസ്‌ജിദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് മരിച്ച ആഷിഖും അദ്‌നാനും. രണ്ടു ദിവസം മുൻപ് മൈസൂർ ഭാഗത്ത് വിനോദയാത്ര പോയി ഇന്ന് മടങ്ങുന്നതിനിടെ രാവിലെ ബാവലി മഖാം ശരീഫ് സന്ദർശിച്ചു. ഇതിനിടെ സമീപത്തെ ബാവലി പുഴയിൽ കുളിക്കാ നായി ഇറങ്ങിയപ്പോഴാണ് അപകടം. മുബഷീർ എന്ന കുട്ടി ഒഴുക്കിൽപ്പെട്ടതോടെ നീന്തൽ അറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി ശ്രമിച്ചു എന്നാണ് ഒപ്പം മുണ്ടായിരുന്ന കുട്ടികൾ പറയുന്നത്. മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇരുവരെയും മുങ്ങിയെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും