Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

വൈക്കത്ത് യോഗാ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കും: കെ. ബിനിമോന്‍ എം.എല്‍.എ

വൈക്കത്ത് യോഗാ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കും: കെ. ബിനിമോന്‍ എം.എല്‍.എ
വൈക്കം ആശിര്‍വാദ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമൂഹ യോഗാദിനാചരണം കെ. ബിനിമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കത്ത് യോഗാ പഠിതാക്കളുടെ ദീര്‍ഘകാല അവശ്യമായ യോഗാ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുമെന്നും നിലവിലുള്ള നഗരസഭ പാര്‍ക്കിനോട് ചേര്‍ന്ന് ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുമെന്നും കെ.ബിനിമോന്‍ എം.എല്‍.എയും, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തറും ഉറപ്പ് നല്‍കി. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ആശിര്‍വാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് സംഘടിപ്പിച്ച യോഗാ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എയും നഗരസഭാ ചെയര്‍മാനും. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുമെന്നും നേതാക്കള്‍ അറിയിച്ചു.      

കെ. ബിനിമോന്‍ എം.എല്‍.എ യോഗാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലാം റാവുത്തര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജു   രാഘവന്‍, ആശിര്‍വാദ് മാനേജിങ്ങ് ഡയറക്ടര്‍ കെ.എം. മനു, പരിശീലകരായ വി.എസ്. ജോസ്, ഉണ്ണികൃഷ്ണന്‍, രേവതി എസ്. ബാബു, കെ.എസ്. രശ്മിമോള്‍ എന്നിവര്‍  പ്രസംഗിച്ചു.  

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും