യോഗ നിർബന്ധിത പാഠ്യവിഷയമാക്കണം: പി.ജി.എം. നായർ
വൈക്കം: ശാരീരിക ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് ശക്തി പകരുന്നതും സന്തോഷ പ്രദമായ ജീവിതം നയിക്കുവാൻ മനുഷ്യസമൂഹത്തെ പ്രാപ്തമാക്കുന്ന യോഗ നിർബ്ബന്ധിത പാഠ്യവിഷയമാക്കണമെന്ന് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എൻ.എൻ സ്മാരക ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനത്തിൽ യോഗാചാര്യൻ മുരളീധരൻ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. യോഗാ പരിശീലകൻ എൻ.ജി ബാലചന്ദ്രൻ പരിശീലനത്തിന് നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, ആദ്ധ്യാത്മിക വിഭാഗം കോ-ഓഡിനേറ്റർ പി.എൻ രാധാകൃഷ്ണൻ, എസ്.യു കൃഷ്ണ കുമാർ, പി.ജി പ്രദീപ്, കെ. അജിത്, മനോജ് കൃഷ്ണ, സി. ശ്രീഹർഷൻ, അഡ്വ.കെ. ശ്രീകല, അയ്യേരി സോമൻ, ശ്രീലേഖ ഷാജി, എസ്. മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()