Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കാൻഫെഡ് പ്രതിഭ പുരസ്കാരം ആര്യ.കെ. കരുണാകരൻ ഏറ്റുവാങ്ങി

കാൻഫെഡ് പ്രതിഭ പുരസ്കാരം ആര്യ.കെ. കരുണാകരൻ ഏറ്റുവാങ്ങി
കാൻഫെഡ് യുവ സാംസ്‌കാരിക പ്രതിഭ പുരസ്കാരം കാൻഫെഡ് ചെയർമാൻ ബി.എസ് ബാലചന്ദ്രനിൽ നിന്നും എം.ടി.വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ സ്വീകരിക്കുന്നു

തലയോലപറമ്പ്:  കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി കാൻഫെഡ് സംസ്ഥാനത്തെ യുവ സാംസ്കാരിക പ്രവർത്തകർക്ക് നൽകി വരുന്ന കാൻഫെഡ് യുവ സാംസ്കാരിക പ്രതിഭ പുരസ്കാരം തലയോലപ്പറമ്പ് എം.ടി.വി ഫൗണ്ടേഷൻ സെക്രട്ടറിയും യുവ സാംസ്കാരിക പ്രവർത്തകയുമായ ആര്യ കെ. കരുണാകരൻ കാൻഫെഡ് ചെയർമാൻ ബി.എസ്. ബാലചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.

തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്‌ണുനാഥ് പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി എം.എം. ഹസ്സൻ, ചെറിയാൻ ഫിലിപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, കാൻഫെഡ് സെക്രട്ടറി ജയശ്രീകുമാർ,  കാലിക്കറ്റ് സർവ്വകലശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.കെ.എൻ. കുറുപ്പ്,  പി.ടി. ജോൺ, ഡോ.എം.ആർ. തമ്പാൻ എന്നിവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും