Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സേവനം പൂർത്തിയാക്കി വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി പടിയിറങ്ങുന്നു

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സേവനം പൂർത്തിയാക്കി വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി പടിയിറങ്ങുന്നു
 വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി

വൈക്കം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ   സേവനം പൂർത്തിയാക്കി  വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി പടിയിറങ്ങുന്നു. കഴിഞ്ഞ ചിങ്ങം 1 മുതൽ കർക്കിടകം 31 വരെ ( ആഗസ്റ്റ് 16 ) ഒരു വർഷക്കാലം ആറ്റുകാൽ ക്ഷേത്രത്തിലെ മേൽശാന്തിയായി നിയോഗം ലഭിച്ച മുരളീധരൻ നമ്പൂതിരി ഇനി കുടുംബ പരദേവതയായ ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവിയേ സേവിക്കുവാനാണ് താല്പര്യം. അതോടപ്പം സഹോദരനും മുൻ മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി കാര്യദർശിയായുള്ള മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിലും പൂജ വിധാനങ്ങളിലും സാന്നിദ്ധ്യം ഉണ്ടാകും. തലയാഴം തൃപ്പക്കുടം , വൈക്കം കൂട്ടുമ്മേൽ , വടയാർ ഇളങ്കാവ്, മുളക്കുളം എന്നി ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന മുരളീധരൻ നമ്പൂതിരി ശബരിമലയിലും മേൽശാന്തിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹോദരൻ നീലകണ്ഠൻ നമ്പൂതിരി ശബരിമല മേൽശാന്തിയായും എട്ടു വർഷം ആറ്റുകാൽ മേൽശാന്തിയായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മാവനായ മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയും ശബരിമല മേൽശാന്തിയായിരുന്നു. മുരളീധരൻ നമ്പൂതിരിയുടെ ഭാര്യ - ഗീത. മക്കൾ - വിഷ്ണു ( മേൽശാന്തി ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രം) ഡോ. വിഘ്നേശ് (പാലക്കാട് ) വീണ. മരുമകൻ - ശ്രീ ഹരി (എറണാകുളം).

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും