സർക്കാർ സ്കൂളുകളും ഹൈടെക്; ഉദയനാപുരത്ത് അഞ്ച് സ്കൂളുകളിൽ എ.സി ക്ലാസ് മുറികൾ
വൈക്കം: ഉദയനാപുരം പഞ്ചായത്തിൻ്റെ കീഴിലുള്ള അഞ്ച് സർക്കാർ സ്കൂൾ കുട്ടികൾക്ക് ഇനി എ.സി ക്ലാസ്മുറിയിൽ ഇരുന്ന് പഠിക്കാം. ഓളി സ്കൂൾ, പടിഞ്ഞാറെക്കര സ്കൂൾ, അക്കരപ്പാടം സ്കൂൾ, ഇരുമ്പൂഴിക്കര സ്കൂൾ, നേരെ കടവ് സ്കൂളുകളിലെ ക്ലാസ്സ് മുറികളിലാണ് എയർ കണ്ടീഷൻ സ്ഥാപിച്ചത്. എ.സി മുറികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു പടിഞ്ഞാറേക്കര എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. സർക്കാർ സ്‌കൂളുടെ പഠന നിലവാരം ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് സ്കൂളുകളിൽ ക്ലാസ് മുറികൾ എ.സി ആക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി രഞ്ജിത്ത് ഉത്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രഞ്ജനാ സുനിൽ, അളിതാ മധുകുട്ടൻ, വി. ബിൻസ്, ഗീതാ ഷാജി, രവികുമാർ, പ്രഥമ അദ്ധ്യാപിക പ്രമീളാ ദേവി, പി.ടി.എ പ്രസിഡൻ്റ് അരുൺ ബാബു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()