Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

ശക്തമായ കടല്‍ക്ഷോഭം: മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു

ശക്തമായ കടല്‍ക്ഷോഭം: മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

വള്ളം നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടർന്ന് ഇതിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളും കടലിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഫിഷറീസ് വള്ളത്തിലെ ലൈഫ് ഗാർഡുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇവരുടെ സമയോചിതമായ ഇടപെടല്‍ മൂലം തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കാൻ സാധിച്ചു. കടലില്‍ വീണ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പ്രാഥമിക ചികിത്സകള്‍ക്കായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും