ഉല്ലലയിൽ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
വൈക്കം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ഉല്ലല കുറവന്തറ വിഷ്ണുവിൻ്റെ ഭാര്യ ശ്രീലക്ഷ്മി(28)യാണ് ഇന്ന് രാവിലെ 10.30 ഓടെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടകത്തിന് സമീപമാണ് അപകടമുണ്ടായത്. ശ്രീലക്ഷ്മിയും വിഷ്ണുവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും ശ്രീലക്ഷ്മിയെയും കുട്ടിയെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിഷ്ണു(32)വിൻ്റെ നില ഗുരുതരമാണ്. മകൾ നാല് വയസ്സുകാരി നിളക്ക് സാരമായ പരിക്കുകളില്ല. അംബികാമാർക്കറ്റ് കുഴിയിൽ ഷാജിയുടെയും ബിന്ദുവിൻ്റെയും മകളാണ് ശ്രീലക്ഷ്മി. സംസ്കാരം ഇന്ന് (17.09.2026) വൈകിട്ട് 7ന് ഉല്ലലയിലെ വീട്ടുവളപ്പിൽ നടക്കും.
Comments ()